03:49am 15 July 2026
NEWS
ലഹരിക്കെതിരെയുള്ള പോരാട്ടം കേവലം പോലീസിന്റെ മാത്രം ഉത്തരവാദിത്തമല്ല എഡിജിപി പി വിജയൻ
14/07/2026  09:46 PM IST
സണ്ണി ലുക്കോസ്
ലഹരിക്കെതിരെയുള്ള പോരാട്ടം കേവലം പോലീസിന്റെ മാത്രം ഉത്തരവാദിത്തമല്ല  എഡിജിപി പി വിജയൻ

സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗവും വിതരണവും ഭീതിജനകമായ രീതിയിൽ വർദ്ധിക്കുകയാണെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയൻ.

ഏഷ്യനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ ആസ്പപെയർ കേരള സീസൺ -5 കോൺക്ലേവിൽ ക്രമസമാധാന പാലനം സാമൂഹ്യ ബോധവൽക്കരണം എന്ന വിഷയത്തിൽ സംഹാരിക്കുകയായിരുന്നു എഡിജിപി.

ലഹരിക്കെതിരെയുള്ള പോരാട്ടം കേവലം പോലീസിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നത് സമൂഹത്തിന്റെ ആകെ പരാജയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എങ്കിലും ഓപ്പറേഷൻ തൂഫാന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മുമ്പില്ലാത്ത വിധം സാമൂഹ്യമായ അവബോധം കൂടി വരുന്നതായും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img